സ്വർണ്ണമാല പോലീസ് സ്റ്റേഷനിലേക്ക് പാർസൽ അയച്ച് കള്ളൻ..

ഇരിഞ്ഞാലക്കുട :- പോലീസ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടറുടെ പേരിൽ പാഴ്സൽ അയച്ച് കള്ളൻ. ചേലൂർ സ്വദേശിയുടെ കളഞ്ഞുപോയ മാലയാണ് ആണ് എത്തിയത്. ടാണവിൽ ഫെഡറൽ ബാങ്ക് സമീപത്തുവെച്ചാണ് മാല നഷ്ടപ്പെട്ടത്. തിങ്കളാഴ്ചയോടെ ആണ് പോലീസ് സ്റ്റേഷനിലേക്ക് പാർസൽ അയച്ചത് തുറന്നു നോക്കിയ പോലീസുകാർ ഞെട്ടി.

കാരണം അതിൽ രണ്ടു പവനോളം വരുന്ന ഒരു സ്വർണ്ണ മാല ആയിരുന്നു . മാല പോലീസ് സ്റ്റേഷനിൽ കിട്ടിയത് അറിഞ്ഞ ഉടമസ്ഥർ വന്നു മാല കൈപ്പറ്റി. കവറിൽ മറ്റു കുറിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ മാല മോഷ്ടിച്ച കള്ളൻ മാനസാന്തരം വന്ന മാല തിരിച്ചു അയച്ചു താവാം എന്നാണ് വിചാരിക്കുന്നത്.