വിവിധ നമ്പറുകളിൽ നിന്നും ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങി വിൽപന നടത്തിയ ആൾ അറസ്റ്റിൽ

സംസ്ഥാനത്ത് മദ്യ വിൽപന തുടങ്ങിയെങ്കിലും കരിഞ്ചന്ത വ്യാപകമാണ്. മൊബൈൽ ഇല്ലാത്ത ആളുകളെ ലക്ഷ്യമിട്ടാണ് ഇൗ വെട്ടിപ്പ്. ഇത്തരത്തിൽ പല മെബൈൽ നമ്പറിൽ നിന്ന് ബേവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മദ്യം വാങ്ങി ഹോട്ടലിൽ അമിത വിലയിൽ വിൽപ്പന നടത്തിയിരുന്ന ചാലക്കുടി അടിച്ചില്ലി സ്വദേശി പോലീസ് പിടിയിലായി.

പതിമൂന്ന് ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും മദ്യവിൽപന നടത്തി ലഭിച്ച 31000 രൂപയും പോലീസ് പിടിച്ചെടുത്തു.