പത്തടിയോളം താഴ്ചയുള്ള ഗർത്തം ദേശീയപാതയിൽ പരിഭ്രാന്തി പരത്തി വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലാണ് മൂന്നടിയോളം വ്യാസവും പത്തടിയോളം താഴ്ചയുള്ള ഗർത്തം. ഇന്നലെ വൈകിട്ട് 5 മണിയോടെ കണ്ടത് റോഡിൻറെ ടാറിങ് കൂടാതെ അടിയിലേക്ക് രണ്ട് മീറ്ററിലധികം താഴ്ചയുണ്ട്. ഗർത്തത്തിന് ഏതാനും മാസങ്ങൾ മുമ്പ് എതിർവശത്തെ ട്രാക്കിലും ഇതു പോലെ ഒരു ഗർഭം രൂപപ്പെട്ടിരുന്നു. തൃശൂരിലേക്ക് പോകുന്ന പാതയിലാണ് ഇപ്പോൾ ഗർത്തം രൂപപ്പെട്ടിരിക്കുന്നത് . പുതുക്കാട് ദേശീയ പാതയ്ക്ക് കുറുകെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വെള്ളം കൊണ്ടു പോകാൻ വേണ്ടി അവർ തുരങ്കം കുഴിച്ചിരുന്നു. ഇതിൻറെ അപാകതയാണ് ഇങ്ങനെ ഒരു ഗർതം ഉണ്ടാവാൻ കാരണം എന്നാണ്. ഇപ്പോൾ ആളുകൾ ആരോപിക്കുന്നത്. അഥവാ അങ്ങനെ തുരങ്കം കുഴിച്ച് അതിൽ അപാകത വന്നിട്ടുണ്ടെങ്കിൽ അത് നന്നായി പരിശോധിക്കണമെന്നും അതിൽ പാകപ്പിഴകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ പരിഹരിക്കണമെന്നും രക്ഷിക്കണമെന്നും ആണ് ആളുകൾ ഇപ്പോൾ പറയുന്നത്..