വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ “കുക്ക്” തസ്തിക. നിങ്ങൾക്കും അപേക്ഷിക്കാം..

എസ്എസ്എൽസിയും കെ.ജി.സി.ഇ.യുമാണ് നിങ്ങളുടെ യോഗ്യത എങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം, വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ “കുക്ക്” തസ്തിക കളിൽ അപേക്ഷ ക്ഷണിച്ചു. . നിശ്ചിത യോഗ്യത യുളളവരുടെ അഭാവത്തിൽ പ്രവൃത്തി പരിചയവും സർട്ടിഫിക്കറ്റും ഉളളവരെയും ജോലിക്ക് പരിഗണിക്കും. ഏഴാം ക്ലാസ്സാണ് ആയയുടെ ആവശ്യമായ യോഗ്യത. നഴ്സിംഗ് പ്രവൃത്തി പരിചയവും നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റു മുളളവർക്ക് മുൻഗണനയുണ്ട്.

താൽപര്യമുളളവർ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ29 വൈകീട്ട് അഞ്ച് മണിക്കകം വടക്കാഞ്ചേരി, ചേലക്കര സ്‌കൂളുകളിലോ ജില്ലാപട്ടികജാതി വികസന ഓഫീസിലോ നൽകണം. ബന്ധപ്പെടാൻ ഇ-മെയിൽ:ddosctcr@gmail.com. ഫോൺ: 0487 2360381.