തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു.

തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു. പ്രളയ സാഹചര്യ മുണ്ടായാൽ നേരിടാൻ വേണ്ടിയാണ് പ്രളയ പ്രതിരോധ സേനയെ സജ്ജമാക്കുന്നത്. ഇതിന്റെഭാഗമായി നടന്ന ആദ്യ യോഗ ത്തിൽ മേയർ “അജിത ജയരാജൻ” അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സേനയിലേയ്ക്ക് ആളുകളെ ചേർക്കും.

വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരും. അതിന് ശേഷം വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. സേനയുടെ ഉദ്ഘാടനം ജൂൺ 28 ന് നടത്താനും തീരുമാനമായി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും തോടുകളിലെ ചണ്ടി എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികളും പൂർത്തീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ ബാധിച്ച പ്രളയ ത്തിന്റെ വെളിച്ച ത്തിൽ തൃശൂർ കോർപ്പറേഷൻ പ്രളയപ്രതിരോധ പ്രവർത്തനങ്ങളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽ കാലങ്ങളായി മൂടപ്പെട്ട പല കാനകളും തോടുകളും തുറന്ന് ജല നിർഗ്ഗമനം സാധ്യമാ ക്കുന്നതിന് സംവിധാന മൊരുക്കി.