തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർ ക്ക് കോ വിഡ് സ്ഥിരീകരിച്ചു. ജൂൺ 11ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി(31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), 8 ന് മധ്യപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), 17ന് ഉത്തർ പ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേറ്റു പുഴ സ്വദേശി(25) എന്നിവർ ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിൽ കോ വിഡ്19 സ്ഥിരീകരിച്ച 126പേരാണ് ആശുപത്രി കളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശി കളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14055 പേരും ആശുപത്രികളിൽ 168 പേരും ഉൾപ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്