കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല.. അധ്യാപകനെത്തിരെ കേസെടുക്കും …

തൃ​ശൂ​ര്‍: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നിശ്ചയിച്ച ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രു​ന്ന സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍റെ പേ​രി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ജി​ല്ലാ കളക്ടര്‍ എ​സ്.​ ഷാ​ന​വാ​സ് പോ​ലീ​സി​നു നിര്‍ദേശം ന​ല്‍​കി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, പകര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം, ഇ​ന്ത്യ​ന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ചാകും കേ​സ് എടുക്കുക. കുന്നംകുളം​ളം ഗ​വ. ഹൈ​സ്കൂ​ളി​ലെ (ഡെ​ഫ്) അ​ധ്യാ​പ​ക​നാ​യ കെ.​ ജോ​ബ്സ​ണ്‍ എ​ബ്ര​ഹാ​മി​നെ​തി​രെ​യാ​ണു ന​ട​പ​ടി.

കുന്നംകുളം​ളം പി​എ​സ്‌എം ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ഈ ​മാ​സം 16 മുതല്‍ 22 വ​രെ ജോ​ബ്സ​ണ്‍ എ​ബ്ര​ഹാ​മിനു പ്രത്യേക ഡ്യൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 16ന് ​രാ​ത്രി​യി​ലും 17നും ​അ​ന​ധി​കൃ​ത​മാ​യി അധ്യാപകന്‍ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടുനി​ന്ന​താ​യി പ​രാ​തി ഉയര്‍​ന്നു. ഇക്കാര്യംയം ചൂ​ണ്ടി​ക്കാ​ട്ടി പോര്‍​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കുന്നംകുളം ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. തഹസില്‍​ദാ​രു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അടിസ്ഥാനത്തിലാണു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.