മരണപാതയായി ദേശീയ പാത, മണ്ണുത്തിയിൽ വട്ടക്കല്ല് വീണ്ടും വാഹന അപകടം….

കാറിന്റെ ഡോറിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാ ന്ത്യം, മരിച്ചത് പട്ടിക്കാട് സ്വദേശി മണ്ണുത്തിയിൽ മുടിക്കോടിന്‌ സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പട്ടിക്കാട് സ്വദേശി കൊമ്പാട്ട് വീട്ടിൽ നിതീഷ് (20) ആണ് മരിച്ചത്.

കാറിന്റെ വാതിലിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. കാസർകോട് സ്വദേശിയുടേതാണ് കാർ. ഇദ്ദേഹം കാർ യു ടേൺ എടുക്കുന്നതിനിടെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു…