ജില്ലയിൽ ഇന്ന് 22 പേർ കോ വിഡ് രോഗമുക്തരായി. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗ മുക്തരായത്. 6 പേർക്ക് കൂടി ഇന്ന് കോ വിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പർക്കം വഴി ആർക്കും രോഗം ബാധിച്ചില്ല. ജൂൺ4 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(24), 13 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), 12ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി(26), 9ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി (36), പെരുവല്ലൂർ സ്വദേശി (50), 15 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(41) എന്നിവർക്കാണ് രോഗം ബാധിച്ചത്.
തൃശൂർ ജില്ലയിൽ കോ വിഡ് 19 സ്ഥിരീകരിച്ച 131പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12417 പേരും ആശുപത്രികളിൽ 187പേരും ഉൾപ്പെടെ ആകെ 12604പേരാണ് നിരീക്ഷണത്തിലുളളത്.