വൻ ചീട്ടുകളി സംഘംപിടിയിലായി. പോലീസ് പിടിച്ചെടുത്തത് 1.34 ലക്ഷം രൂപ.

തൃശൂർ നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച പതിമൂന്നംഗ സംഘത്തെ സിറ്റി പോലീസ് അ റസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഒരു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ പിടിച്ചെടുത്തു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ലാൽ കുമാർ, സബ് ഇൻസ്പെക്ടർ പി.എം. വിമോദ്, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ ടി.ആർ ഗ്ലാഡ്സ്റ്റൺ, എം രാജൻ, എൻ.ജി സുവ്രത കുമാർ, പി.എം.റാഫി, എ.എസ്.ഐ. കെ.ഗോപാലകൃഷ്ണൻ, പി.കെ. പഴനി സാമി, പോലീസുദ്യോഗസ്ഥരായ എം.എസ് ലിജേഷ്, കെ.ബി.വിപിൻദാസ്, ഇ.എസ്. സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യും.