തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു.

കോ വിഡ്-19 ന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഓഫീസിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്.

അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ നിശ്ചിത ഊഷ്മാവിനേക്കാളും കൂടുതലായവർ പ്രവേശിക്കുന്ന സമയത്ത് തന്നെ അലാറം മുഴങ്ങുകയും പരിശോധനയ്ക്ക് വിധേയമാവുന്ന മുഴുവൻ ആളുകളുടേയും ഫോട്ടോയും സമയവും സഹിതം സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സോണൽ ഓഫീസുകളിലും ഇത്തരം സംവിധാനം ഒരുക്കും. ഈ സംവിധാനവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.