ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി.

ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി. 43 അയൽപക്ക പഠന കേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽ സ്മാർട്ടായത്. വെറ്റില പ്പാറ, വാഴച്ചാൽ, പെരിങ്ങൽ കുത്ത്, മലയ്ക്ക പ്പാറ എന്നീ സ്‌കൂളുകളിലെ അധ്യാപകരും കൊടകര ബി. ആർ. സി. അംഗങ്ങളും കിലോ മീറ്ററുകളോളം നടന്ന് ഉൾക്കാടുകളിൽ എത്തിയാണ് ക്ലാസ്സുകളുടെ ചുമതല വഹിക്കുന്നത്.

ആദിവാസി ഊരുകളിൽ 460 വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ പഠന സൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്. 490 വിദ്യാർത്ഥികൾക്കാണ് 43 പൊതു പഠന കേന്ദ്രങ്ങളിലായി ഓൺലൈൻ വിദ്യാഭ്യാസത്തിനുളള സൗകര്യമൊരുക്കിയത്.