ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നാളിതുവരെ ലഭിക്കാത്തവർ www.boardswelfareassistance.ic.kerala.gov.inഎന്ന വെബ്സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം ആധാർ, ക്ഷേമനിധി ഐഡി കാർഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2426219.