പെട്രോൾ ഡീസൽ വിലവർധനക്കെതിരെ കെപിസിസി വിചാർ വിഭാഗം പ്രതിഷേധ സമരം നടത്തി

തൃശ്ശൂർ : തുടർച്ചയായ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ അയ്യന്തോൾ ബ്ലോക്ക് കെപിസിസി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോറി കെട്ടിവലിച്ചു കൊണ്ട് പ്രതിഷേധ സമരം നടത്തി. കളക്ടറേറ്റിന് മുൻപിൽ നിന്ന് ആരംഭിച്ച് ജവാൻ സ്ക്വയർ വരെ ലോറി കെട്ടിവലിച്ചു കൊണ്ടാണ് സമരം നടത്തിയത്.

സമരത്തിന്റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി വിജയ് ഹരി നിർവഹിച്ചു. അയ്യന്തോൾ ബ്ലോക്ക് ജനറൽസെക്രട്ടറി ലൂയിസ് താഴ്ത്ത അധ്യക്ഷത വഹിച്ചു. സണ്ണി വളപ്പില, ജില്ലാ സെക്രട്ടറി സുരേഷ് പാറായിൽ, ബ്ലോക്ക് ഭാരവാഹികളായ ആനന്ദൻ, ഹരികൃഷ്ണൻ, രവീന്ദ്രൻ, കൃഷ്ണകുമാരി, സിന്ധു, ജോയിസി എന്നിവരും സമരത്തിൽ പങ്കെടുത്തു.