അനസ്തേഷ്യനല്‍കിയപ്പോള്‍ ഹൃദ യാഘാതം സംഭവിച്ച സംവിധായകൻ സച്ചി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. നടുവിന് നടത്തുന്ന സര്‍ജറിക്കായി അന -സ്തേഷ്യ നല്‍കിയപ്പോള്‍ ഹൃ ദയാഘാതം സംഭവിക്കുകയായിരുന്നു വെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെതലച്ചോർ പ്രതികരിക്കുന്നില്ല എന്നാണ് വിവരം. 48 മുതല്‍ 72 മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമേ എന്തെങ്കിലും പുരോഗതി കാണാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം സഹ തിരക്കഥാകൃത്തായാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്.
റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി മാറി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്.