ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ഇന്ന് സംസ്ഥാനത്താകെ 79 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 60 പേർ രോഗമുക്തി നേടുകയും ചെയ്തു.

ജൂൺ 4 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനിൽ നിന്ന് തിരിച്ചെത്തിയ കൂർക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ഊരകം സ്വദേശി (52), 11 ന് ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂർ സ്വദേശി (42), 11 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മുണ്ടൂർ സ്വദേശി (52) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12080 പേരും ആശുപത്രികളിൽ 202 പേരും ഉൾപ്പെടെ ആകെ 12282 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.