9ആരോ​ഗ്യ പ്രവർത്തകർക്ക് കോ വിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 9 ആരോഗ്യപ്രവർത്തകർക്ക് കോ വിഡ് സ്ഥിരീകരിച്ച തോടെ ആശുപത്രി അടച്ചു. ഏഴ് പേർക്കാണ് ജില്ലയിൽ ഇന്നലെ വൈ റസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്.

ആശുപത്രിയിലെ 161 ജീവനക്കാരിൽ ഒൻപത് പേർക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത്. രണ്ട് നഴ്സുമാർക്കും മറ്റ് രണ്ട് ജീവനക്കാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്നാണ് ചാവക്കാട് താലൂക്ക് ആശുപത്രി പൂർണമായി അടച്ചത്.

ആദ്യമായി ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഒപി നിർത്തിവച്ചിരുന്ന. വീണ്ടും രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആശുപത്രി അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.