ഇന്ന് (ജൂൺ 14 ഞായറാഴ്ച) തൃശൂർ ജില്ലയില്‍ കോ വിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്.

ഇന്ന് (ജൂൺ 14 ഞായറാഴ്ച) തൃശൂർ ജില്ലയില്‍ കോ വിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. ജൂൺ 10ന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31കാരൻ, മെയ് 26ന് സൗദി അറേബ്യയിൽ നിന്നു മെത്തിയ അഞ്ഞൂർ സ്വദേശിയായ 24കാരൻ, ജൂൺ എട്ടിന് ചെന്നൈയിൽ നിന്നെത്തിയ എസ് എൻ പുരം സ്വദേശിനിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38 , 42 , 53 ,31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ 7പേർക്കാണ് ജൂൺ14 ഞായറാഴ്ച കോ വിഡ് 19 രോഗം സ്ഥിരീകരിച്ചത് .കോ വിഡ് 19 രോഗം സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193പേരും ഉള്‍പെടെ ആകെ 12594 പേരാണ് നിലവിൽ നിരീക്ഷണത്തില്‍ ഉള്ളത്.

ജൂൺ14 ഞായറാഴ്ച 16പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു . ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോ ഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ജൂൺ14 ഞായറാഴ്ച നിരീക്ഷണ ത്തില്‍ കഴിയുന്ന വരുടെ പട്ടികയില്‍ 888പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 929പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടർന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്. ജൂൺ 14 ഞായറാഴ്ച 325 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 5609സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്. ഇതില്‍4547 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 1062സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .

സെന്‍റിനല്‍-സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 2046 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു ജൂൺ 14 ഞായറാഴ്ച 680 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു വന്നിട്ടുള്ളത്. ഇതുവരെ ആകെ 37057 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്.165 പേര്‍ക്കു സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി. ജൂൺ 14 ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റു കളിലുമായി 700പേരെ ആകെ സ്ക്രീന്‍ചെയ്തു.