ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന നിബന്ധന കേരള സര്‍ക്കാര്‍ ഒഴിവാക്കുന്നു. വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. സർക്കാരിന്റെ ഈ സമീപനത്തിന് ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആദ്യ തീരുമാനത്തില്‍നിന്ന് മാറ്റം വരുത്തുന്നത്വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യവസ്ഥ വെച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.