ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോ വിഡ്

ജില്ലയിൽ ഇന്ന് 14 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 78 പേർക്ക് രോഗം സ്ഥിരീകരിച്ചു. 32 പേർ രോ ഗമുക്തി നേടി. ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,8.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട എസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ,) എന്നിവർ, 2.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി( 27 വയസ്സ്, പുരുഷൻ), 5.6.2020 ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി(38 വയസ്സ്, പുരുഷൻ), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ( 48 വയസ്സ്, പുരുഷൻ),26.05.2020 ന് ദുബായിൽ നിന്നും വന്ന( 42 വയസ്സ്, പുരുഷൻ), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക( 47 വയസ്സ്, സ്ത്രീ), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ(24 വയസ്സ്, സ്ത്രീ,28 വയസ്സ്, പുരുഷൻ), ചാവക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തക(31 വയസ്സ്, സ്ത്രീ) അരിമ്പൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക(36 വയസ്സ്, സ്ത്രീ), ചാവക്കാട് സ്വദേശി(65 വയസ്സ്, സ്ത്രീ), ഗുരുവായൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക(48 വയസ്സ്, സ്ത്രീ) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രോഗം സ്ഥിരീകരിച്ച157 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം218 ആയി.