ഗുരുവായൂരിൽ നാളെ മുതൽ പ്രവേശനമില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. നേരത്തെ നിശ്ചയിച്ചതനുസരിച്ചുള്ള രണ്ട് വിവാഹങ്ങൾ മാത്രം നാളെ നടക്കുമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിൽ തൃശൂരിൽ കോവിഡ് രോഗികൾ വർധനവുണ്ടാവുന്ന സാഹചര്യത്തിലാണ് നടപടി.

ഗുരുവായൂരിന് തൊട്ടടുത്തുള്ള ചാവക്കാട് കണ്ടെയ്ൻമേന്റ് സോൺ ആണ്. തൃശൂർ നഗരത്തിലും രോഗബാധിതരായ ആളുകളുടെ എണ്ണം കൂടുതലാണ്. ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.