തോട്ടപ്പടി. വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് പോസിറ്റീവ്സ്ഥി രീകരിച്ചു. 31 വയസുള്ള ഇദ്ദേഹം ഒരാഴ്ചയായി ദഹാം ക്വറന്റ് നിലാണ് എന്ന് സാമൂഹ്യാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. ഫിസിയോതെറാപി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം സ്ഥിദ്ധീകരിച്ചത്. ഇന്ന് രാവിലെയാണ് കൊവിഡ് പോസിറ്റീവാണെന്ന റിസൽറ്റ് വന്നത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. അതിനു ശേഷമാണ് ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ ഉണ്ടാകൂ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയാണ്. ആരോഗ്യ വകുപ്പു നൽകുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറാണ് തീരുമാനമെടുക്കുക. ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ആരോഗ്യ കേന്ദ്രം അടച്ചിടും ..