കേരള കലാമണ്ഡലം ആർട്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനപരീക്ഷ ജൂൺ 30 ന്‌..

കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായുള്ള പൊതു വിജ്ഞാന പരീക്ഷ ജൂൺ 30 ന് കാലത്ത് 11 മണി മുതൽ ഒരു മണി വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തും.

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും കലാമണ്ഡലത്തിലേക്ക് പ്രവേശനം അനുവദിക്കുക.
2020 ജൂൺ ഒന്നിന് 14 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഹാൾടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷ എഴുതാം.

കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ തീയതിയിൽ മാറ്റം വന്നാൽ കലാമണ്ഡലം വെബ്സൈറ്റിൽ (www.kalamandalam.org) പ്രസിദ്ധീകരിക്കുന്നതാണ്. പൂർണമായും കോവിഡ്‌ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.