ഇന്ത്യൻ പൗരത്വമില്ലാത്ത കുടുംബത്തെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര പന്തല്ലൂരിലെ വാടക വീട്ടില്‍ രേഖകളില്ലാതെ താമസിച്ചുവന്നിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് കൊടകര പോലിസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിൽ നിന്നും മൂന്നുവർഷം മുൻപ് അതിർത്തി കടന്ന് എത്തിയതാണ് തങ്ങളെന്ന് ഇവര്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.
പന്തല്ലൂരില്‍ വീട് വാടകക്കെടുത്ത് കഴിഞ്ഞ 11 മാസമായി ഇവര്‍ ആക്രികച്ചവടം നടത്തിവരികയായിരുന്നു. ബംഗ്ലാദേശിലെ കല്ന ജില്ലയിലുള്ള സുതൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ ഗോയിസഗസ സ്വദേശികളായ ബിന്‍ലാല്‍(40) ഭാര്യ മുക്ത(35) മകള്‍ ജന്നത്ത് (20) രണ്ട് കൈക്കുഞ്ഞുങ്ങള്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഇവരുടെ പക്കൽ പൗരത്വവും മേല്‍വിലാസവും തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിലായവരെ വൈദ്യപരിശോധനക്കു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കൊടകര സി.ഐ. ഉണ്ണികൃഷ്ണന് പറഞ്ഞു.