ഹൈഡ്രോക്സിക്ലോറോക്വീന് ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചു

മലേറിയ മരുന്നായ ഹൈ‍ഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം പിൻവലിച്ച് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ ട്വിറ്ററിലാണ് മരുന്നിനുള്ള കയറ്റുമതി നിരോധനം പിൻവലിച്ചതായി അറിയിച്ചത്. കയറ്റുമതി നിയന്ത്രണം നീക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്മെന്റ് അനുമതി നൽകുന്നതായി സദാനന്ദ ഗൗഡ ട്വിറ്ററിൽ അറിയിച്ചു.

ഹൈഡ്രോക്സിക്ലോറോക്വീന് കോവിഡ് പോരാട്ടത്തിൽ നിർണായകമാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു.