തൃശൂർ ജില്ലയിൽ ലഹരിവേട്ട തുടരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് ടെമ്പോ ട്രാവലറിൽ കടത്തിയ 15 കിലോ കഞ്ചാവും ഒരു കോടി വില മതിക്കുന്ന ഹാ ഷിഷും പോലീസ് പിടികൂടി. കൽക്കത്തയിൽ നിന്ന് മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലറിൽ നിന്നുമാണ് കഞ്ചാവും ഹാഷിഷും കണ്ടെടുത്തത്. വാഹനത്തി- ലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അ റസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
തഹസിൽദാർ ഐ ജെ മധുസൂദനന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ വരാപ്പുഴ ചിറക്കാട് തേവർക്കാട് വീട്ടിൽ അനൂപ് (39), പറവൂർ പാണ്ടിപ്പറമ്പിൽ അഖിൽ (32) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാനത്തേക്ക് തൊഴിലാളികളുമായി ആലുവയിൽ നിന്നും പോയ വാഹനത്തിൽ തിരിച്ച് വരുമ്പോൾ ക ഞ്ചാവ് കടത്തുകയായിരുന്നുവെന്ന് പറയുന്നു.