തൃശൂർ സ്വദേശി മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു..

മസ്​കത്തിൽ കോവിഡ്​ ബാധിച്ച് തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

ഒരാഴ്ച മുമ്പാണ്​ ​ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ശ്വാസംമുട്ടൽ ഗുരുതരമായതിനെ തുടർന്ന് നാലു ദിവസമായി വെന്റിലേറ്ററിൽ കഴിയവേ ആണ് മരണം സംഭവിച്ചത്.

പത്ത് വർഷത്തിലധികമായി ഒമാനിലുണ്ടായിരുന്ന അബ്ദുൽ ജബ്ബാർ ഗൾഫാർ കമ്പനിയിൽ ഒാഫീസ് ജീവനക്കാരനായിരുന്നു