തൃശൂർ ജില്ലയിലെ 28 പേർക്കാണ് ഇന്ന് കോ വിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോ വിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 131 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ ഇന്ന് 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ നിന്ന് വന്ന എടക്കുളം സ്വദേശി 46 വയസ്, അബുദാബിയിൽ നിന്നും വന്ന അയ്യന്തോൾ സ്വദേശിനി 78 വയസ്, നൈജീരിയയിൽ നിന്നുവന്ന വടക്കാഞ്ചരി സ്വദേശി 47 വയസ്, തൃശൂർ സ്വദേശി എന്നിവർക്കും ആരോഗ്യപ്രവർത്തകനായ അടാട്ട് സ്വദേശി 38 വയസ്, റഷ്യയിൽ നിന്നുമെത്തിയ കുറിയച്ചിറ, കണിമംഗലം, കുന്ദംകുളം സ്വദേശികൾ, അബുദാബിയിൽ നിന്നും വന്ന അകലാട്, പുന്നയൂർ കുളം, പടിയൂർ (6വയസുള്ള പെൺകുട്ടി), മാള, മുളങ്കുന്നത്ത് കാവ്, മുല്ലശ്ശേരി, എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കും, തമിഴ്നാട്ടിൽ നിന്നും എത്തിയ എടക്കഴിയൂർ സ്വദേശി, ഇറ്റലിയിൽ നിന്നും വന്ന എടത്തിരുത്തി സ്വദേശി, ഡൽഹിയിൽ നിന്നും വന്ന ഗുരുവായൂർ സ്വദേശി, കുവൈറ്റിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി, ദുബായിൽ നിന്നെത്തിയ പരിയാരം സ്വദേശി, മസ്കറ്റിൽ നിന്നെത്തിയ മാള സ്വദേശി, കൊല്ലം സ്വദേശികളായ രണ്ടുപേർ ,മോസ്കോയിൽ നിന്നെത്തിയ അടാട്ട് സ്വദേശി, ഒമാനിൽ നിന്നെത്തിയ തൃശൂർ സ്വദേശി, മുംബെയിൽ നിന്നും വന്ന ഒല്ലൂർ സ്വദേശി, ജനറൽ ആശുപത്രിയിൽ പോസിറ്റീവായ ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.