തൃശൂരിൽ 26 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര് രോഗമുക്തരായി.
ജൂൺ ഒന്നിന് അബുദാബിയിൽ നിന്നുമെത്തിയ മതിലകം സ്വദേശിയായ ആറ് വയസുകാരൻ, മുംബെയിൽ നിന്നും ഇരിങ്ങാലക്കുടയിലെത്തിയ ഏഴു പേർ( കുട്ടികൾ ഉൾപ്പെടെ), ചെന്നെയിൽ നിന്നും എത്തിയ മണത്തല, ചാവക്കാട് സ്വദേശികളായ രണ്ടുപേർ, അബുദാബിയിൽ നിന്നെത്തിയ വടക്കേക്കാട് സ്വദേശികളായ രണ്ടുപേർ, മുംബെയിൽ നിന്നെത്തിയ പെരിങ്ങോട്ടുകാവ് സ്വദേശികളായ രണ്ടുപേർ, പഠിയൂരിലെ രണ്ടുപേർ, വല്ലച്ചിറ, കോടശ്ശേരി, പൂമംഗലം, എടവിലങ്ങ്, അളഗപ്പനഗർ, അയ്യന്തോൾ, തങ്ങൾകോട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എയര്‍പോര്‍ട്ട് വഴി 47,033 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയില്‍വേ വഴി 18,375 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.