കല്ലുംപുറത്ത് രണ്ടുവീടുകളിൽ നിന്നായി മോഷണം പോയത് 17 പവൻ സ്വർണാഭരണങ്ങൾ. ചാലിശ്ശേരി റോഡിൽ സംഗീത നഗറിലാണ് മോഷണം നടന്നത്.
കറുകപുത്തൂർ പെരിങ്ങന്നൂർ പൂഞ്ചേലയിൽ സൈനുദ്ദീന്റെ മകളുടെ പത്ത് പവനും
അയൽവീട്ടിലെ ആലുക്കൽ അലിയുടെ മകളുടെ ഏഴുപവൻ ആഭരണങ്ങളുമാണ് മോഷണം പോയത്.
വെള്ളത്തിങ്കൽ അബൂബക്കറിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് വീടുകളിൽ കയറിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി പോലീസ് അറിയിച്ചു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.