തൃശൂരിൽ കുടുങ്ങിയ മറ്റു ജില്ലക്കാർക്ക്‌ സ്വദേശങ്ങളിലേക്ക്‌ മടങ്ങാൻ അവസരം ഒരുങ്ങുന്നു.

ലോക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുകയും സ്വന്തം നാടുകളിൽ പോവാൻ കഴിയാതെ ജില്ലയിൽ അകപ്പെട്ടു പോവുകയും ചെയ്തവരുടെ വിവരം ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. അതിഥി തൊഴിലാളികൾ ഒഴികെയുള്ളവരുടെ വിവരമാണ് ഇൗ ഘട്ടത്തിൽ ശേഖരിക്കുന്നത്.

സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര്, വിലാസം, സ്വന്തം ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ അറിയിക്കണം.

ഇന്ന് മാത്രമാണ് ഇൗ അവസരം ലഭ്യമാവുക. അതിനാൽ തന്നെ മുഴുവനാളുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കളക്ടറേറ്റ് കൺട്രോൾ റൂം നമ്പർ: 0487 2362424, 9447074424. ഇ-മെയിൽ: cthrissur333@gmail.com എന്നീ സംവിധാനങ്ങളുമായി ബന്ധപ്പെടാം.