സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി. ഇന്ന് പോസിറ്റീവായ 50 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
പാലക്കാട്ട് ജില്ലയിൽ നാൽപ്പത് പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കോവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലെ എട്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
സംസ്ഥാനത്ത് ഇനിയും രോഗബാധിതരുടെ എണ്ണം ഉയരുമെന്നും സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.