കുവൈറ്റിൽ കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു..

കുവൈറ്റിൽ കോവിഡ് ബാധിച്ച് തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി മരിച്ചു. മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ ആണ് മരിച്ചത്. 46 വയസ്സായിരുന്നു.

ഒരു വീട്ടിൽ പാചക
തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ഷമീറ, മക്കൾ: ജസീം, ജസീർ, ജാഫർ.