നീന്തൽക്കുളത്തിൽ വിസ്മയമായി ഒന്നര വയസ്സുകാരി മറിയം…

ഒന്നരവയസുകാരിയായ മറിയം ഇപ്പോൾ നാട്ടിലെ നിന്നും താരമാണ്. സമപ്രായക്കാരായ കുട്ടികൾ വാക്കുകൾ ചേർത്ത് പറഞ്ഞു പഠിക്കുമ്പോൾ കുഞ്ഞുമറിയം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുകയാണ്.

കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും അഞ്ചാമത്തെ കുട്ടിയാണ് മറിയം. അച്ഛൻ വീട്ടുമുറ്റത്ത് സ്വന്തമായി നിർമ്മിച്ച നീന്തൽക്കുളത്തിലാണ് മറിയവും സഹോദരങ്ങളും നീന്തൽ പഠിപ്പിച്ചത്.

അഞ്ചുമക്കളും 4 വയസ്സിനു മുൻപ് തന്നെ നീന്തൽ പഠിച്ചതായി ജോ പറയുന്നു. ശ്വാസം നിയന്ത്രിച്ച് വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും നീങ്ങിയാണ് മറിയയുടെ നീന്തൽ. ഒരുമാസം മുമ്പാണ് മറിയം നീന്തൽ പഠിച്ചത്.