പ്രതിദിനം ഓരോ ബസിനും ശരാശരി 5000 , തിങ്കളാഴ്‌ച മുതൽ ബസ് സർവീസ് നിന്നുപോയേക്കാം.

ഈ ലോക്ഡൗൺ കാലത്തിന് ശേഷമുള്ള ബസ് സർവീസുകളിലെ താങ്ങാനാവാത്ത നഷ്ടം കാരണം, സർവീസ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് പിന്മാറി തുടങ്ങി. ഈ വരുന്ന തിങ്കളാഴ്ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് ബസ്സുടമകളുടെ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഈയിടെ സർവീസ് പുനരാരംഭിച്ച പലബസുകളും ഇതിനോടകം തന്നെ ഓട്ടം നിർത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്യും വരെ സർവീസ് നടത്തുന്നില്ല എന്നാണ് തീരുമാനം. ഇത് പ്രതിഷേധം അല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത് തതിനാലാണ് തീരുമാനമെന്നും ബസ്സുടമ സംഘടനാ നേതാക്കൾ അറിയിച്ചു.

ഇപ്പോൾ പ്രതിദിനം ഓരോ ബസിനും ശരാശരി 5000 രൂപ നഷ്ടമുണ്ട്. സർവീസ് നടത്താതിരുന്നാൽ ഇത് ലാഭിക്കാനാകും. യാത്രക്കാരുടെ കുറവും യാത്രാ നിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് എം.കെ.ബാബുരാജ് പറഞ്ഞതായി റിപ്പോർട്ട്.