എല്ലാ ദിവസവും പരിസ്ഥിതി ദിനങ്ങളാവണം..

പരിസ്ഥിതി എന്നത് നാലക്ഷരങ്ങൾ മാത്രമുള്ള ചെറിയ ഒരു പദമാണ്. എന്നാൽ അത് മുന്നോട്ട് വെക്കുന്ന അർത്ഥം ഭൂമിയോളം വലുതാണ്. ഇൗ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്

2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക എന്നതാണ്. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം.

ലോകത്തെ വലിയൊരു ഭാഗം ജനങ്ങളും ഒരു വൈറസ് മൂലം ഭയപ്പാടിലായി വീടുകളിൽ കഴിയുമ്പോൾ നമ്മുടെ പരിസ്ഥിതി അല്പമെങ്കിലും ആശ്വാസത്തിലാണ് എന്നത് പറയാതെ വയ്യ. കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം മനുഷ്യന്റെ ചെയ്തികളുടെ ഫലങ്ങളാണ്. പരിസ്ഥിതിക്ക് വേണ്ടി ഒരു ദിനമല്ല പരിസ്ഥിതി സൗഹൃദപരമായ ഒരു ജീവിതമാണ് ഇനിയുള്ള കാലങ്ങളിൽ നാം ഓരോരുത്തരും മുന്നോട്ട് വെക്കേണ്ടത്.