ശക്തമായ തിരയിൽ വള്ളം മറിഞ്ഞു..

വഞ്ചിപ്പുര ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. മീൻ പിടിച്ച് തിരികെ കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അയിരൂർ ചാപ്പക്കടവ് മുത്തപ്പൻ എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.

വള്ളത്തിലുണ്ടായിരുന്ന കോഴിപ്പറമ്പിൽ സുദർശൻ, കോഴിപ്പറമ്പിൽ കൃഷ്ണകുമാർ, കൈതവളപ്പിൽ ഉണ്ണി എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളം കരക്കെത്തിച്ചെങ്കിലും അര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.