ലോക്ക് ഡൗൺ മൂലം താത്കാലികമായി നിർത്തിവെച്ച നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ അഭിമുഖം ഇന്ന് നോർക്ക തിരുവനന്തപുരം എറണാകുളം സെന്ററുകളിൽ നടന്നു.
നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റിൽ പങ്കെടുത്ത 12 പേരെ ജോലിക്കായി തെരഞ്ഞെടുത്തു. ബി.എസ്.സി നഴ്സിംഗും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള വനിതകൾക്ക് ഇനിയും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ norkaksa19@gmail.com എന്ന മെയിലിലേക്ക് അയക്കണമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. വിശദ വിവരം norkaroots.org യിൽ ലഭിക്കും.