തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി (26), 27 ന് മുംബൈയിൽ നിന്നെത്തിയ വലപ്പാട് സ്വദേശി (35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ 5 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു.
ഇതുവരെ ആകെ ജില്ലയിൽ 86 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് പേർ രോഗമുക്തരായി. വീടുകളിൽ 13410 പേരും ആശുപത്രികളിൽ 88 പേരും ഉൾപ്പെടെ ആകെ 13498 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
വ്യാഴാഴ്ച 5 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 2 പേർ ആശുപത്രി വിട്ടു.