തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറ കൺ തുറന്നു..

കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ജാഗ്രത ഉറപ്പുവരുത്താനായി യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവ്വഹിച്ചു.

പിഡബ്ല്യുഡി ഇലക്ട്രോണിക്‌സ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിലാണ് രണ്ട് ക്യാമറകൾ സ്ഥാപിച്ചത്.

യാത്രികർക്ക് പനിയുണ്ടോ എന്ന് ക്യാമറയുടെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാം. റെയിൽവേ സ്റ്റേഷന്റെ രണ്ട് കവാടത്തിലും ക്യാമറകൾ സ്ഥാപിച്ചു.