ഇന്ന് സംസ്ഥാനത്ത് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47 പേര് വിദേശത്തു നിന്നുമെത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതുമാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 39 പേര് രോഗമുക്തി നേടിയത് ആശ്വാസ വാർത്തയാണ്.
പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂർ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്.