കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ..

തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ്‌ നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ വീതം ലഭിച്ചു…

പണം ഒന്നിനും ഒരു പകരമാകില്ല എന്നറിയാം. വിവാഹം പോലും കഴിക്കാത്ത കുഞ്ഞുങ്ങളാണ്.. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചാണ് ഇരുവരും യാത്രയായത്… 50 ലക്ഷം പോയിട്ട് 50 കോടി രൂപ കിട്ടിയാലും ഇരുവരുടെയും ഉറ്റവരുടെ നെഞ്ചിലേറ്റ ആഘാതങ്ങൾ കുറയാൻ പോകുന്നില്ല.

എന്നാലും കുടുംബത്തിന് ഭാവിയിൽ ഒരാശ്വാസം.. അത്രയുമേയുള്ളൂ… വെറും ഒരു മാസക്കാലം കൊണ്ടാണ് എല്ലാ ഫോർമാലിറ്റികളും പൂർത്തിയാക്കി തുക റിലീസ് ചെയ്യാൻ കഴിഞ്ഞത്.. ഇതിനു വേണ്ടി ശക്തമായി ഇടപെട്ട ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ, നാഷണൽ ഹെൽത്ത് മിഷൻ തൃശ്ശൂർ ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ഡോക്ടർ സതീശൻ എന്നിവർക്ക് എല്ലാ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു..