ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി

ദമാം :ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ദമാമിൽ നിര്യാതനായി. തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41)ആണ് മ രിച്ചത്. എട്ടു വർഷമായി ദമാമിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പം ദമാമിൽ തന്നെയാണ് താമസം. ഭാര്യ:ജിഷാന, മക്കൾ നബാ, സിയാ എന്നിവരാണ്. ദമാം മെഡിക്കൽ കോംപ്ലക്സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം ദമാമിൽ ഖബറടക്കും.