ഇന്ന് ജില്ലയിലെ നാലു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീക്കും വിദേശത്ത് നിന്നും തിരികെയെത്തിയ മൂന്ന് പുരുഷന്മാർക്കും ആണ് ഇന്ന് പോസിറ്റീവ് ആയത്.
മെയ് 23 ന് മസ്കറ്റിൽ നിന്ന് തിരിച്ചെത്തിയ കരിക്കാട് സ്വദേശി (54), ബഹ്റൈനിൽ നിന്ന് 26 ന് തിരിച്ചെത്തിയ ഗണേശമംഗലം സ്വദേശി (51), കുവൈറ്റിൽ നിന്ന് 26 ന് തിരിച്ചെത്തിയ കരുവന്നൂർ സ്വദേശി (36), ഡൽഹിയിൽ നിന്ന് 17 ന് തിരിച്ചെത്തിയ കല്ലൂർ സ്വദേശിനി (34) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53 ആയി. ഒരാൾ ഇന്ന് രോഗമുക്തി നേടി. ഇതുവരെ ആകെ ജില്ലയിൽ 82 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വീടുകളിൽ 13069 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 13154 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച 6 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേർ ആശുപത്രി വിട്ടു.