ഇന്ന് സംസ്ഥാനത്ത് 82 കോവിഡ് കേസുകൾ; 24 പേർക്ക് രോഗമുക്തി..

ഇന്ന് കേരളത്തിൽ 82 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തുനിന്നും വന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 19 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി. ഇന്ന് പോസിറ്റീവ് ആയതിൽ 5 ആരോഗ്യപ്രവർത്തകരുമുണ്ട്.

തിരുവനന്തപുരം 14, മലപ്പുറം 11, കോട്ടയം, ഇടുക്കി 9 വീതം, കോഴിക്കോട്, ആലപ്പുഴ 7 വീതം, പാലക്കാട്, എറണാകുളം 5 വീതം, തൃശൂർ 4, കാസർഗോഡ് 3, കണ്ണൂർ പത്തനംതിട്ട 2 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.