സംസ്ഥാനത്തെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖല പുത്തൻചിറയിൽ..

കേരളത്തിലെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖലയൊരുക്കി മാതൃകയാവുകയാണ് പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം. മാതൃ-ശിശു വയോജനങ്ങൾക്കായാണ് ഇൗ അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കിയിരിക്കുന്നത്.

സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ബ്ലോക്കിലാണ് അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കിയത്. അണുവിമുക്തമാക്കിയ ബ്ലോക്കിൽ മാതൃ-ശിശു-വയോജനങ്ങൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളാണ് നടക്കുക.

ജീവിതശൈലീ രോഗമുളളവർക്കും ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമുള്ള എല്ലാ രോഗപ്രതിരോധ ചികിത്സയും മരുന്നുവിതരണവും ഇവിടെ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് ചികിത്സ നടത്താൻ പുതിയ ബ്ലോക്കിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാറി മാറി വരുന്ന വൈറസുകളിൽ നിന്ന് മാതൃ-ശിശു വയോജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.