ഒന്നാം ഘട്ടം വിജയം; ആയുഷ് മിഠായി രണ്ടാം ഘട്ടത്തിലേക്ക്..

കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. വാട്സ്ആപ്പ് വഴി ഡോക്ടർമാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം ലഭിച്ചു.

64 പേർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി.
ഓരോ ബാച്ചിനും ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. ഓൺലൈനായി ആദ്യ ഘട്ടം പൂർത്തിയായവർക്ക് 14 ദിവസത്തെ മോണിറ്ററിങ് ഏർപ്പെടുത്തും.
ഓൺലൈൻ

പരിശീലനത്തിലൂടെ ശാരീരികവും മാനസികവുമായി ഓരോരുത്തർക്കും ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതിനായാണ് മോണിറ്ററിങ് നടത്തുക. പ്രമേഹ പരിചരണവുമായി ബന്ധപ്പെട്ടാണ് ഓൺലൈൻ പരിശീലനം. രണ്ടാം ഘട്ടത്തിലേക്കുള്ള 30 പേരുടെ രജിസ്ട്രേഷൻ ഇതിനോടകം പൂർത്തിയാക്കി.