ആ ത്മഹ ത്യക്ക് ശ്രമിച്ച യുവാവിനെ ജീ വിതത്തിലേക്ക് കൈപിടിച്ച് കയറ്റി വിയ്യൂർ പോലീസ്..

മര ണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് യുവാ വിനെ തിരികെ കൈപിടിച്ച് കയറ്റിയ ആശ്വാസത്തിലാണ് വിയ്യൂർ പൊ ലീസ്. കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് കുടുംബവഴക്കിനെ തുടർന്ന് ആ ത്മഹ ത്യയ്ക്കു ശ്രമിച്ചത്. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ ലോറി ഉടമയാണ് പുലർച്ചെ ഒന്നരയോടെ പോലീസിനെ വിളിച്ചറിയിച്ചത്.

ഈ വിവരം രാത്രികാല പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ അറിയിച്ചു. പോലീസ് ഉടൻ സംഭവസ്ഥലത്തേക്ക് എത്തുകയും ലോറിയുടെ ഡ്രൈവർ ക്യാബിനിൽ നിന്നും ഒരു ഞെ രുക്കം കേൾക്കുകയും ചെയ്തു. അകത്തു നിന്നും പൂട്ടിയ ഡ്രൈവർ കാബിൻ പൊ ളിച്ച് ഉള്ളിൽ കടന്നപ്പോൾ, കൈ ഞരമ്പ് മുറിച്ച്, ര ക്തം വാർന്ന്, അബോ ധാവസ്ഥയിൽ കിടക്കുന്ന ഒരാളെയാണ് കണ്ടത്. ഉടൻ തന്നെ ആംബു ലൻസ് വിളിച്ചുവരുത്തി, തൃശൂരിലെ ആശു പത്രിയിൽ എത്തിച്ചു.

യുവാവ് അ പക ട നില തര ണം ചെയ്യുംവരെ, പോലീസുദ്യോഗസ്ഥർ ആശുപത്രിയിൽ തന്നെ തുടർന്നു. കൃത്യസമയത്തെ പോലീസ് ഇടപെടലും പ്ര തികരണവുമാണ് ഈ ജീവൻ രക്ഷിക്കാൻ കാരണമായത്. പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ കൂടാതെ അസി.സബ് ഇൻസ്പെക്ടർ ലെനിൻ, സിവിൽ പോലീസ് ഓഫീസർ ഷിനോജ്, ഹോം ഗാർഡ് തോമസ് എന്നിവരുമാണുണ്ടായിരുന്നത്.