സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..

സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൂടുതൽ പോസിറ്റീവ് കേസുകളും രോഗലക്ഷണം ഉള്ളവരും ഉണ്ടാവുമ്പോൾ ഗവ. മെഡിക്കൽ കോളജിനും ജില്ലാ ആശുപത്രിക്കും പുറമെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും കൊരട്ടിയിലെ പഴയ ലെപ്രസി ആശുപത്രിയിലും കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തും. വാർഡ്തല സമിതികളുടെ ഭാഗമായി കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ തിരക്കൊഴുക്കാൻ പ്രത്യേക സുരക്ഷാജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.