കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതി വകുപ്പ് ധാരാളം മികച്ച പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി. വകുപ്പിന്റെ ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് മീഡിയ സെല്ലിന് രൂപം നൽകി.
കോർപ്പറേഷൻ സ്റ്റാൻഡിങ് ചെയർപേഴ്സൺ എം എൽ റോസ്സി മീഡിയ സെൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലഘട്ടത്തിൽ ഹോമിയോപ്പതി വകുപ്പ് ജനങ്ങൾക്കായി ചെയ്ത ചിത്രങ്ങൾ കോർത്തിണക്കികൊണ്ട് നേരത്തെ പുറത്തിറക്കിയ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.